കോ​ല്‍​ക്ക​ത്ത: ബം​ഗാ​ളി​ലെ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ആ​ര്‍​ജി​ക​ര്‍ ആ​ശു​പ​ത്രി​യി​ലെ മു​ന്‍ പ്രി​ന്‍​സി​പ്പ​ലി​നെ​തി​രെ സി​ബി​ഐ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ആ​ര്‍​ജി​ക​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നും ആ​ശു​പ​ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സ​ന്ദീ​പ് ഘോ​ഷി​നു​മെ​തി​രെ​യാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ​ചെ​യ്ത​ത്.

സ​ന്ദീ​പ് ഘോ​ഷി​നെ​തി​രെ അ​ഴി​മ​തി​ക്കേ​സി​ലാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

കേ​സി​ല്‍ പ്ര​തി​യാ​യ സ​ഞ്ജ​യ് റോ​യി, സ​ന്ദീ​പ് ഘോ​ഷ്, ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന നാ​ല് ഡോ​ക്ട​ര്‍​മാ​രും ഒ​രു സി​വി​ല്‍ വോ​ള​ന്‍റി​യ​റും ഉ​ള്‍​പ്പെ​ടെ ആ​റു​പേ​രു​ടെ പോ​ളി​ഗ്രാ​ഫ് പ​രി​ശോ​ധ​ന​യും ഇ​ന്ന് ന​ട​ന്നി​രു​ന്നു.