തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ളി ന​ടി ശ്രീ​ലേ​ഖ മി​ത്ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്തി​നെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ എം​പി.

ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ഞ്ജി​ത്തി​നെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ സ​ർ​ക്കാ​ർ കു​റ്റാ​രോ​പി​ത​രാ​യ ഉ​ന്ന​ത​രെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

റി​പ്പോ​ർ​ട്ടി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ത്തി​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യും സി​നി​മാ​രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​വ​ർ സം​ഘ​ത്തി​ന് പ​ങ്കു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടാ​തെ സ​ർ​ക്കാ​ർ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വെ​ട്ടി​മാ​റ്റി​യ ഭാ​ഗ​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​പ്പോ​ൾ സി​നി​മാ മേ​ഖ​ല​യി​ലെ പ​ല​രും ത​ങ്ങ​ൾ നേ​രി​ട്ട ദു​ര​നു​ഭ​വം പ​ര​സ്യ​മാ​യി പ​ങ്കു​വെ​ച്ചു. എ​ന്നാ​ൽ അ​വ​ർ കാ​ട്ടി​യ ത​ന്‍റേ​ടം സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പി​ണ​റാ​യി സ​ർ​ക്കാ​രി​ന് ഇ​ല്ലാ​ത്ത​ത് നാ​ണ​ക്കേ​ടാ​ണ്. അ​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.