മാസപ്പടി കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ്
Friday, August 23, 2024 6:57 AM IST
ന്യൂഡൽഹി: മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ്. എട്ട് ഉദ്യോഗസ്ഥർക്കാണ് സമൻസ് അയച്ചിട്ടുള്ളത്.
ഉദ്യോഗസ്ഥർ ഈ മാസം 28, 29 തിയതികളിൽ ചെന്നൈയിലെ എസ്എഫ്ഐഒ ഓഫീസിൽ എത്താനാണ് നിർദേശിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെഅറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
നേരത്തെ കേസിലെ എസ്എഫ്ഐഒ അന്വേഷണം അടക്കം ചോദ്യംചെയ്ത് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ മാസം അവസാനമാണ് കേസ് കോടതി പരിഗണിക്കാനിരിക്കുന്നത്.