സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സി​യോ​ളി​ൽ നി​ന്ന് 25 കി​ലോ​മീ​റ്റ​ർ (15 മൈ​ൽ) പ​ടി​ഞ്ഞാ​റ് ബു​ചി​യോ​ണി​ലെ ഒ​രു ഹോ​ട്ട​ലി​ന്‍റെ എ​ട്ടാം നി​ല​യി​ലെ മു​റി​യി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് സി​യോ​ളി​ന്‍റെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഏ​ക​ദേ​ശം മൂ​ന്ന് മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്. അ​പ​ക​ട​ത്തി​ന് കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു​പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

ഒ​മ്പ​ത് നി​ല​ക​ളു​ള്ള ഹോ​ട്ട​ലി​ൽ 64 മു​റി​ക​ളു​ണ്ടെ​ന്നും തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മ്പോ​ൾ 27 അ​തി​ഥി​ക​ൾ അ​വി​ടെ താ​മ​സി​ച്ചി​രു​ന്നു​വെ​ന്നും സി​യോ​ളി​ലെ യോ​ൻ​ഹാ​പ്പ് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ജൂ​ണി​ൽ, ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ലി​ഥി​യം ബാ​റ്റ​റി പ്ലാ​ന്‍റി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ 23 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.