ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​യി​ലെ അ​റ​സ്റ്റ് ചോ​ദ്യം​ചെ​യ്ത് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ർ​ജി​യി​ല്‍ സി​ബി​ഐ ഇ​ന്ന് മ​റു​പ​ടി ന​ല്‍​കും. ജ​സ്റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ഉ​ജ്ജ​ല്‍ ഭു​യാ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​ജ​രി​വാ​ളി​ന് ഇ​ട​ക്കാ​ല ജാ​മ്യം ത​ള്ളി​യ കോ​ട​തി സി​ബി​ഐ​യോ​ട് നി​ല​പാ​ട് ചോ​ദി​ച്ചി​രു​ന്നു. കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ശ​രി​വ​ച്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് അ​ദ്ദേ​ഹം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മ​ദ്യ​ന​യ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച മ​നീ​ഷ് സി​സോ​ദി​യ നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. വി​ചാ​ര​ണ തു​ട​ങ്ങാ​ത്ത​ത്തി​ന്‍റെ പേ​രി​ൽ ദീ​ർ​ഘ​കാ​ലം ഒ​രാ​ളെ ജ​യി​ലിലി​ടാ​നാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​സോ​ദി​യ​യ്ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.