കോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വി​ദേ​ശ​മ​ദ്യം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൊ​ൻ​കു​ന്നം - മ​ണ​ക്ക​ട​വ് റൂ​ട്ടി​ലെ ബ​സി​ൽ ജീ​വ​ന​ക്കാ​ർ മ​ദ്യം ക​ട​ത്തി​യ​ത്.

ക​ണ്ട​ക്ട​റു​ടെ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം. സം​ഭ​വ​ത്തി​ൽ പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ വി.​ജി.​ര​ഘു​നാ​ഥി​നെ സ​സ്പെ​ൻ​ഡു ചെ​യ്ത​താ​യും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ക​ണ്ട​ക്ട​ർ ഫൈ​സ​ലി​നെ പി​രി​ച്ചു​വി​ട്ട​താ​യും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കെ​എ​സ്ആ​ർ​ടി​സി ഇ​ൻ​സ്‌​പെ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട് വ​ച്ചാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. പൊ​ൻ​കു​ന്നം - മ​ണ​ക്ക​ട​വ് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ൽ ജീ​വ​ന​ക്കാ​ർ മ​ദ്യം ക​ട​ത്തു​ന്നു​ണ്ടെ​ന്ന് വ്യാ​പ​ക പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.