കോ​ല്‍​ക്ക​ത്ത: ഡ്യൂ​റ​ന്‍റ് ക​പ്പ് സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ ത​ന്നെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. 25 മു​ത​ലാ​ണ് സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​ത്. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

യു​വ ഡോ​ക്ട​ര്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ലു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്ന് മ​ത്സ​ര​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഈ​സ്റ്റ് ബം​ഗാ​ളി​നെ തോ​ല്‍​പ്പി​ച്ച ഷി​ല്ലോം​ഗ് ല​ജോം​ഗ് സെ​മി ഫൈ​ന​ലി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ നേ​രി​ടും. നാ​ളെ ക്വ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ബം​ഗ​ളൂ​രു എ​ഫ്‌​സി​യെ നേ​രി​ടും. കോ​ല്‍​ക്ക​ത്ത സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.