ഭോ​പ്പാ​ൽ: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യ അ​ദ്ദേ​ഹം മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ക.

സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ലോ​ക്സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ ഒ​ഴി​വു​വ​ന്ന സീ​റ്റി​ലാ​ണ് ജോ​ർ​ജ് കു​ര്യ​ൻ മ​ത്സ​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ വി.​ഡി.​ശ​ർ​മ​യ്ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വി​നെ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ഒ​മ്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 12 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.