ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ. ചു​രു ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

വാ​ർ​ഡ് ബോ​യി ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യു​വ​തി ഓ​ഗ​സ്റ്റ് 17 ന് ​ത​ന്‍റെ വ​സ​തി​യി​ൽ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​വ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ർ സു​ഭാ​ഷ് ച​ന്ദ്ര സി​ഹാ​ഗി​നെ​തി​രെ ദു​ധ്വാ​ഖ​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ഓ​ഗ​സ്റ്റ് 18ന് ​കേ​സെ​ടു​ത്ത​താ​യി ചു​രു പോ​ലീ​സ് സൂ​പ്ര​ണ്ട് ജ​യ് യാ​ദ​വ് പ​റ​ഞ്ഞു. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.