കോ​ഴി​ക്കോ​ട്: മാ​ങ്കാ​വി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ യു​വാ​വ് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി സ​ഞ്ച​രി​ച്ച കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ്. അ​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചെ​ന്നും ഇ​യാ​ളെ ഉ​ട​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ൾ കു​റ്റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് വി​വ​രം.

കാ​റി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഡ്രൈ​വ​റെ യു​വാ​വ് മ​ര്‍​ദി​ച്ച​ത്. സു​ഹൃ​ത്തി​ന്‍റെ കാ​റി​ല്‍ കു​ടും​ബ​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഇ​യാ​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. സൈ​ഡ് ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബ​സി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത് ത​ട​ഞ്ഞ് നി​ര്‍​ത്തി​യ ശേ​ഷം ഡ്രൈ​വ​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.