സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Tuesday, August 20, 2024 12:29 AM IST
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ത സമ്മർദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡൽഹി എയിംസ് ആശുപത്രിയിലാണ് യെച്ചൂരിയെ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹം അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്.
ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്നടക്കം പരിശോധിക്കുകയാണ്.