ന്യൂ​ഡ​ല്‍​ഹി: ബം​ഗ്ലാ​ദേ​ശി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നാ​ൽ വ​നി​താ ടി20 ​ലോ​ക​ക​പ്പ് വേ​ദി മാ​റ്റാ​ന്‍ ഐ​സി​സി ആ​ലോ​ചി​ക്കു​ന്നു. മ​ത്സ​രം ഒ​ക്ടോ​ബ​റി​ല്‍ ബം​ഗ്ലാ​ദേ​ശി​ല്‍ ന​ട​ത്താ​നാ​ണ് നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ന​ട​ത്താ​ൻ ഐ​സി​സി ആ​ലോ​ചി​ച്ചെ​ങ്കി​ലും ബി​സി​സി​ഐ വി​സ​മ്മ​തം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​ത്സ​ര​ങ്ങ​ൾ യു​എ​ഇ​യി​ലേ​ക്ക് മാ​റ്റി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സിം​ബാ​ബ്‌​വെ, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും മ​ത്സ​രം ന​ട​ത്താ​ൻ ഐ​സി​സി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

അ​ന്തി​മ തീ​രു​മാ​നം ഈ​യാ​ഴ്ച​യു​ണ്ടാ​കും. ഒ​ക്ടോ​ബ​ര്‍ മൂ​ന്നു​മു​ത​ല്‍ 20 വ​രെ​യാ​ണ് ടി20 ​ലോ​ക​ക​പ്പ്. പ​ത്ത് ടീ​മു​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ 23 മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. ധാ​ക്ക​യി​ലും സി​ല്‍​ഹ​ട്ടി​ലു​മാ​യി മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.