ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ധം​പു​രി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ സി​ആ​ർ​പി​എ​ഫ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വീ​ര​മൃ​ത്യു​വ​രി​ച്ചു. പ​ട്രോ​ളിം​ഗ് ന​ട​ത്തു​വാ​യി​രു​ന്ന സം​ഘ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 187-ാം ബ​റ്റാ​ലി​യ​നി​ലെ ഇ​ൻ​സ്പെ​ക്ട​റാ​യ കു​ൽ​ദീ​പ് സിം​ഗാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സു​ര​ക്ഷാ സേ​നാം​ഗ​ത്തി​ന് പ​രി​ക്കേ​റ്റു. ഉ​ധം​പൂ​രി​ലെ ഡു​ഡു ഏ​രി​യാ​യി​ലെ പോ​ലീ​സ് പോ​സ്റ്റി​ൽ നി​ന്ന് എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ സൈ​നി​ക​രെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ദോ​ഡ ജി​ല്ല​യി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ നാ​ല് സൈ​നി​ക​രും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും വീ​ര​മൃ​ത്യു​വ​രി​ച്ചി​രു​ന്നു.