ചക്ക പറിക്കുന്നതിനിടെ തേനീച്ച കുത്തി; ചികിത്സയിലിരുന്ന വയോധിക മരിച്ചു
Monday, August 19, 2024 7:16 PM IST
കണ്ണൂർ: ചക്ക പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. കണ്ണൂർ കരിമ്പം സ്വദേശി ടി.വി. ചന്ദ്രമതി (70) യാണ് മരിച്ചത്.
പറമ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിക്കുമ്പോഴാണ് ചന്ദ്രമതിക്ക് തേനീച്ചയുടെ കുത്തേറ്റത്. രണ്ടു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.