ല​ണ്ട​ൻ: നാ​ട്ടി​ൽ നി​ന്നും അ​വ​ധി ക​ഴി​ഞ്ഞെ​ത്തി​യ മ​ല​യാ​ളി ന​ഴ്സ് യു​കെ​യി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി​യാ​യ സോ​ണി​യ സാ​റ ഐ​പ്പ്( 39) ആ​ണ് മ​രി​ച്ച​ത്.

വോ​ർ​സെ​റ്റ് ഷെ​യ​റി​ലെ റെ​ഡ്ഡി​ച്ച് അ​ല​ക്സാ​ണ്ട്ര എ​ൻ​എ​ച്ച്എ​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യി​രു​ന്നു സോ​ണി​യ. കാ​ലി​ന്‍റെ ശ​സ്ത്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 10 ദി​വ​സം മു​ന്പാ​ണ‌് ഇ​വ​ർ നാ​ട്ടി​ൽ പോ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് തി​രി​കെ യു​കെ​യി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് ഒ​രു​മ​ണി​ക്കൂ​റി​ന് ശേ​ഷം വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ചി​ങ്ങ​വ​നം വ​ലി​യ​പ​റ​മ്പി​ൽ അ​നി​ൽ ചെ​റി​യാ​നാ​ണ്‌ ഭ​ർ​ത്താ​വ്. ലി​യ, ലൂ​യി​സ്‌ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. സം​സ്കാ​രം പി​ന്നീ​ട്.