പ​ത്ത​നം​തി​ട്ട∙ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ഭ​ർ​ത്താ​വി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സി​പി​എം പത്തനംതിട്ട ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തി​ന് പാ​ർ​ട്ടി​യു​ടെ താ​ക്കീ​ത്. കൊ​ടു​മ​ൺ പ‍​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കെ.​കെ.​ശ്രീ​ധ​ര​നാ​ണ് പാ​ർ​ട്ടി താ​ക്കീ​ത് ന​ൽ​കി​യ​ത്.

റോ​ഡ് നി​ര്‍​മ്മാ​ണ​ത്തി​നി​ടെ മ​ന്ത്രി​യു​ടെ ഭ​ർ​ത്താ​വ് ജോ​ർ​ജ് ജോ​സ​ഫ് ഇ​ട​പെ​ട്ട് ക​ട​യു​ടെ മു​ന്നി​ലെ ഓ​ട​യു​ടെ ഗ​തി മാ​റ്റി​യ​താ​യി ശ്രീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ജോ​ർ​ജ് ജോ​സ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ട നി​ർ​മാ​ണ​ത്തി​ന്‍റെ ഗ​തി​മാ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണം.

ആ​രോ​പ​ണം ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സം​സ്ഥാ​ന നേ​തൃ​ത്വം ഇ​തി​ന് ത​യാ​റാ​യി​രു​ന്നി​ല്ല.

ജോ​ര്‍​ജ് ജോ​സ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കൊ​ടു​മ​ണ്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള കെ​ട്ടി​ടം. ഇ​ത് സം​ര​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന​പാ​ത​യു​ടെ ഓ​ട​യു​ടെ അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി കോ​ൺ​ഗ്ര​സും നേ​ര​ത്തെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. 12 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​ൽ ഓ​ട നി​ർ​മാ​ണ​ത്തി​ന്‍റെ ഗ​തി​മാ​റ്റി​യാ​ൽ റോ​ഡി​ന്‍റെ വീ​തി കു​റ​യു​മെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം.