വ​യ​നാ​ട്: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ഓ​ടി​ച്ച കാ​ർ പാ​ല​ത്തി​ൽ​നി​ന്ന് താ​ഴെ വീ​ണു. ബാ​വ​ലി മ​ഖാ​മി​നു സ​മീ​പ​ത്തു​ള്ള പാ​ല​ത്തി​ൽ​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ചി​ക്ക​മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ബെ​ന​ജി​ക്ട് (67), ഡി​സൂ​സ (60), ലോ​റ​ന്‍​സ് (62) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ഇ​വ​ർ ഓ​ടി​ച്ച വാ​ഹ​നം ന​ട​ക്കാ​ൻ മാ​ത്രം വീ​തി​യു​ള്ള പാ​ല​ത്തി​ലേ​ക്ക് ഓ​ടി​ച്ച് ക​യ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബ്രേ​ക്ക് പി​ടി​ച്ച് വാ​ഹ​നം നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പാ​ല​ത്തി​ൽ​നി​ന്ന് താ​ഴെ വീ​ണ​താ​യാ​ണ് നി​ഗ​മ​നം. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ര​ക്ഷി​ച്ച​ത്.