ബിഹാറിൽ നിർമാണത്തിലിരുന്ന പാലം മൂന്നാം തവണയും തകർന്നു
Saturday, August 17, 2024 8:52 PM IST
പാട്ന: ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. സുൽത്താൻഗഞ്ച് - അഗുവാനി പാലമാണ് തകർന്നുവീണത്.
മൂന്നാം തവണയാണ് നിർമണത്തിനിടെ ഈ പാലം തകരുന്നത്. പാലത്തിന്റെ രണ്ട് തൂണുകളാണ് ഗംഗയിലേക്ക് തകർന്ന് വീണത്.
അപകടത്തിൽ ആർക്കും പരിക്കില്ല. 1710 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. എസ്പി സിംഗ്ല കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം നിർമിക്കുന്നത്.
നിർമാണക്കമ്പനിക്കെതിരെ ബ്ലാക്ക് ലിസ്റ്റിംഗ് ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ ആദ്യം നിർദേശിച്ചിരുന്നു. എന്നാൽ കമ്പനി വീണ്ടും പാലം പുനർനിർമിക്കാൻ തയാറവുകയായിരുന്നു.