മ​ല​പ്പു​റം: ആ​ല​പ്പു​ഴ​യി​ൽ​വ​ച്ച് മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ വീ​ണ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴിലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ബാ​റ​ക്ക് എ​ന്ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി പൊ​ന്നാ​നി സ്വ​ദേ​ശി ഷൗ​ക്ക​ത്തി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

ആ​ല​പ്പു​ഴ​യി​ൽ​വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. ഈ ​സ​മ​യം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു.

മു​ബാ​റ​ക്കി​നെ കാ​ണാ​താ​യ​ത് ശ്രദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​നെ​യും കോ​സ്റ്റ്ഗാ​ർ​ഡി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.