ജമ്മു കാഷ്മീരിലും ജാര്‍ഖണ്ഡിലും കോൺഗ്രസിന് പുതിയ അധ്യക്ഷന്മാർ
Saturday, August 17, 2024 12:57 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് പുതിയ പിസിസി അധ്യക്ഷൻമാരെ നിയമിച്ചു. ജമ്മു കാഷ്മീരിൽ താരിഖ് അഹമ്മദ് കാരയെയും ജാര്‍ഖണ്ഡിൽ കേശവ് മഹ്തോ കമലേഷിനെയുമാണ് പിസിസി അധ്യക്ഷന്മാരായി നിയമിച്ചത്.
രാജേഷ് താക്കൂറിന് പകരമാണ് ജാർഖണ്ഡിൽ കേശവ് മഹ്തോ കമലേഷിനെ പിസിസി അധ്യക്ഷനായി നിയമിച്ചത്. വികാര്‍ റസൂല്‍ വാനിക്ക് പകരക്കാരനായാണ് താരിഖ് അഹമ്മദ് ജമ്മു കാഷ്മീരിലെ കോൺഗ്രസ് അധ്യക്ഷനാകുന്നത്.
താരാ ചന്ദിനെയും രാമന് ബല്ലയെയും ജമ്മുകാഷ്മീര്‍ പിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. ജമ്മു കാഷ്മീരിൽ തെരഞ്ഞെടുപ്പ് പ്രഘ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് പിതിയ സംസ്ഥാന അധ്യക്ഷനെ നിയമിച്ചത്.