തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ഗു​ണ്ട കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ബീ​മാ​പ​ള്ളി സ്വ​ദേ​ശി ഷി​ബി​ലി (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി ഹി​ജാ​സ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ ഹി​ജാ​സ് ക​ത്തി​യെ​ടു​ത്ത് ഷി​ബി​ലി​യെ കു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​രു​വ​രും പ​രി​ച​യ​ക്കാ​രാ​ണ്. മു​ന്‍ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സി​ന്‍റെ റൗ​ഡി ലി​സ്റ്റി​ല്‍​പെ​ട്ട ആ​ളാ​ണ് ഷി​ബി​ലി.