തായ്വാനിൽ ഭൂചലനം
Friday, August 16, 2024 7:03 AM IST
തായ്പേയ്: തായ്വാനിലെ കിഴക്കൻ നഗരമായ ഹുവാലിയനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
ഭൂചലനത്തിൽ തലസ്ഥാനമായ തായ്പേയിൽ കെട്ടിടങ്ങൾ കുലുങ്ങി. നാശനഷ്ടങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.