കാഫിര്‍ സ്ക്രീന്‍ ഷോട്ട് നിര്‍മിച്ചത് യുഡിഎഫ് കേന്ദ്രങ്ങളില്‍: വി. വസീഫ്
Thursday, August 15, 2024 8:47 PM IST
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് അന്വേഷണം പൂര്‍ണതയില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും എന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ്. ഇത് നിര്‍മിച്ചവരെയാണ് പിടിക്കേണ്ടതെന്നും വസീഫ് പറഞ്ഞു.
അന്വേഷണത്തിന് വിധേയനായ ഡിവൈഎഫ്ഐ നേതാവ് മൊബൈല്‍ ഹാജരാക്കിയിട്ടുണ്ട്. ഇയാൾ സ്ക്രീൻഷോട്ട് അബദ്ധത്തില്‍ ചില ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിട്ടുണ്ടാകാം. അന്വേഷണം പൂര്‍ണതയില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും എന്നും വസീഫ് പറഞ്ഞു.
കാഫിര്‍ സ്ക്രീന്‍ ഷോട്ട് നിര്‍മിക്കപ്പെട്ടത് യുഡിഎഫ് കേന്ദ്രങ്ങളില്‍ തന്നെയാണ്. സമഗ്രമായി അന്വേഷിക്കണം. പിന്നില്‍ യുഡിഎഫിലെ ചിലരുടെ അജണ്ടയുണ്ട്. മറ്റു മണ്ഡലങ്ങളില്‍ ഇല്ലാത്ത തരത്തിലുള്ള പ്രചാരണ കോലാഹലം വടകരയിലുണ്ടായിരുന്നു എന്നും വസീഫ് വ്യക്തമാക്കി.