തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കേ​സി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വെ​ബ്സൈ​റ്റ് സ​ര്‍​വീ​സ് പ്രൊ​വൈ​ഡ​റോ​ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ർ​ദേ​ശം. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

അ​ന്വേ​ഷ​ണ സം​ഘ​വു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വെ​ബ്‌​സൈ​റ്റ് പ്രൊ​വൈ​ഡ​ര്‍​മാ​രോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. 15 ദി​വ​സ​ത്തി​ന​കം ഹാ​ജ​രാ​കാ​നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യി വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ൾ നി​ര്‍​മി​ച്ച​താ​യാ​ണ് കേ​സ്. നി​ല​വി​ൽ ക്രൈം​ബ്രാ​ഞ്ച് ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ല​രെ​യും ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. പ​ല​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​മ്പ്യൂ​ട്ട​റു​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.