ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​ര​വു​മാ​യി ഡാം ​സ​മ​ര​സ​മി​തി. ഉ​പ്പു​ത​റ ച​പ്പാ​ത്തി​ലാ​ണ് കൂ​ട്ട ഉ​പ​വാ​സ സ​മ​ര​വും സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യും ന​ട​ക്കു​ന്ന​ത്.

പു​തി​യ ഡാം ​വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം. ച​പ്പാ​ത്ത് അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി ആ​ളു​ക​ള്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ ഡാം ​വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.