കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കോ​ട്ട​പ്പ​ടി തൃ​ക്ക​രി​യൂ​ർ പ​ന്ത​ൽ പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ പി.​കെ.​അ​വ​റാ​ച്ച​ന് (75) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. വ​ട​ക്കും ഭാ​ഗ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ റ​ബ​ർ വെ​ട്ടു​ന്ന​തി​നി​ടെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ളും സ​ഹ തൊ​ഴി​ലാ​ളി​ക​ളു​മാ​യ ബി​ജു​വും, കു​ര്യാ​ച്ച​നും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ളെ കൂ​ട്ടി കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നു​മാ​ണ് കോ​ല​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.

അ​വ​റാ​ച്ച​ന്‍റെ വാ​രി​യെ​ല്ലു​ക​ൾ പൊ​ട്ടി​യി​ട്ടു​ണ്ട്, ത​ല​യി​ൽ ര​ക്ത സ്രാ​വ​വു​മു​ണ്ട്. നി​ല​വി​ൽ ന്യൂ​റോ വി​ഭാ​ഗ​ത്തി​ൽ അ​ഡ്മി​റ്റ് ചെ​യ്ത് ചി​കി​ത്സ ന​ട​ത്തി വ​രി​ക​യാ​ണ്.