തി​രു​വ​ന​ന്ത​പു​രം: ജാ​ർ​ഖ​ണ്ഡി​ലെ മൈ​ത്തോ​ൺ വൈ​ദ്യു​ത നി​ല​യ​ത്തി​ലെ ഒ​രു ജ​ന​റേ​റ്റ​ര്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു. വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​ത്രി 11 വ​രെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

ജ​ന​റേ​റ്റ​ര്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തേ​ക്ക് ല​ഭി​ക്കേ​ണ്ട വൈ​ദ്യു​തി​യി​ല്‍ കു​റ​വു​ണ്ടാ​യി. ഇ​തു​മൂ​ലം വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​ത്രി 11 വ​രെ​യു​ള്ള പീ​ക്ക് സ​മ​യ​ത്ത് വൈ​ദ്യു​തി ല​ഭ്യ​ത​യി​ല്‍ 500 മെ​ഗാ​വാ​ട്ട് മു​ത​ല്‍ 650 മെ​ഗാ​വാ​ട്ട് വ​രെ കു​റ​വു​വ​രും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ രാ​ത്രി 11 വ​രെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം പ​ര​മാ​വ​ധി കു​റ​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി അ​ഭ്യ​ര്‍​ത്ഥി​ച്ചു.