തി​രു​വ​ന​ന്ത​പു​രം: കാ​ഫി​ര്‍ സ്ക്രീ​ൻ​ഷോ​ട്ട് വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​സ്റ്റി​നു പി​ന്നി​ല്‍ സി​പി​എം ഗ്രൂ​പ്പു​ക​ളാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് പ​ത്ര​ത്തി​ല്‍ ക​ണ്ടു. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് വ​ര​ട്ടെ, അ​തു​ല​ഭി​ച്ച​ശേ​ഷം ബാ​ക്കി നോ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ ത​യാ​റാ​യി​ല്ല.

വി​വാ​ദ​ത്തി​ൽ പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് സ്‌​ക്രീ​ന്‍​ഷോ​ട്ട് ആ​ദ്യം പ്ര​ച​രി​ച്ച​ത് ഇ​ട​ത് സൈ​ബ​ർ ഗ്രൂ​പ്പു​ക​ളി​ലാ​ണെ​ന്ന് പ​റ​യു​ന്ന​ത്.

പോ​രാ​ളി ഷാ​ജി, അ​മ്പാ​ടി മു​ക്ക് സ​ഖാ​ക്ക​ള്‍ എ​ന്നീ ഫേ​സ്ബു​ക്ക് പേ​ജു​ക​ൾ​ക്ക് വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ നി​ന്നാ​ണ് സ്കീ​ന്‍ ഷോ​ട്ട് ല​ഭി​ച്ച​ത്. റെ​ഡ് ബെ​റ്റാ​ലി​യ​നെ​ന്ന ഗ്രൂ​പ്പി​ല്‍ അ​മ​ല്‍ രാ​മ​ച​ന്ദ്ര​ന്‍ എ​ന്ന ആ​ളാ​ണ് സ​ന്ദേ​ശ​മെ​ത്തി​ച്ച​ത്.

ഇ​യാ​ൾ​ക്ക് സ്ക്രീ​ന്‍ ഷോ​ട്ട് ല​ഭി​ച്ച​ത് റെ​ഡ് എ​ന്‍​കൗ​ണ്ടേ​ഴ്സ് എ​ന്ന വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ നി​ന്നാ​ണ്. റി​ബീ​ഷ് രാ​മ​കൃ​ഷ്ണ​ന്‍ എ​ന്ന ആ​ളാ​ണ് സ്ക്രീ​ന്‍ ഷോ​ട്ട് ഗ്രൂ​പ്പി​ല്‍ പ്ര​ച​രി​പ്പി​ച്ച​ത്. പോ​സ്റ്റ് എ​വി​ടെ നി​ന്ന് കി​ട്ടി​യെ​ന്ന് റി​ബീ​ഷ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

റ​ബീ​ഷി​ന്‍റെ ഫോ​ണ്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് വ​ട​ക​ര എ​സ്എ​ച്ച്ഒ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു. 2024 ഏ​പ്രി​ൽ 25ന് ​ഉ​ച്ച​ക്ക് 2.13ന് ​റെ​ഡ് എ​ൻ​കൗ​ണ്ട​ർ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.