ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും സൈ​നി​ക​രും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ദോ​ഡ ജി​ല്ല​യി​ല്‍ ഇ​ന്ന് രാ​വി​ലെ ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു. നാ​ല് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ച​താ​യാ​ണ് വി​വ​രം.

ക്യാ​പ്റ്റ​ന്‍ ദീ​പ​ക് സിം​ഗാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സൈ​ന്യം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഒ​രു പ്ര​ദേ​ശ​വാ​സി​ക്കും പ​രി​ക്കേ​റ്റു.

കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​യി​ട​ത്തു​നി​ന്ന് ബാ​ഗു​ക​ളും എം​ഫോ​ർ കാ​ർ​ബൈ​ൻ തോ​ക്കു​ക​ളും ക​ണ്ടെ​ടു​ത്തു. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഒ​രു ദി​വ​സം മു​മ്പാ​ണ് കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​യ​ത്.

അ​തി​നി​ടെ, കാ​ഷ്മീ​രി​ലെ സു​ര​ക്ഷ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി​ രാജ്നാഥ് സിംഗിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്നു. ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ല്‍ ഉ​പേ​ന്ദ്ര ദ്വി​വേ​ദി, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഗി​രി​ധ​ര്‍ അ​ര​മ​നെ, ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ല്‍ ഉ​പേ​ന്ദ്ര ദ്വി​വേ​ദി, ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് മി​ലി​ട്ട​റി ഓ​പ്പ​റേ​ഷ​ന്‍ ല​ഫ് ജ​ന​റ​ല്‍ പ്ര​തീ​ക് ശ​ര്‍​മ എ​ന്നി​വ​ർ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സു​ര​ക്ഷ സാ​ഹ​ച​ര്യ​വും യോ​ഗം വി​ല​യി​രു​ത്തി.