ക​ണ്ണൂ​ർ: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​തി​നാ​ലു​കാ​രി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ 12ന് ​വൈ​കു​ന്നേ​രം 5.45 ഓ​ടെ പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

സ്കൂ​ൾ വി​ട്ട് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ മൂ​ന്നം​ഗ സം​ഘം പി​ന്തു​ട​ർ​ന്നെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ല​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ട് പോ​യി ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.