നാ​ദാ​പു​രം: കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട വി​ട്ട് ടി​പ്പ​ര്‍ ലോ​റി ച​ര​ക്ക് ലോ​റി​യി​ല്‍ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ടി​പ്പ​ര്‍ ലോ​റി​യു​ടെ ക്ലീ​ന​ര്‍​ക്ക് പ​രി​ക്കേ​റ്റു.മു​ക്കം ചെ​റു​വാ​ടി സ്വ​ദേ​ശി ഷാ​ജ​ഹാ​നാ​ണ് പ​രി​ക്കേ​റ്റ​ത്. മു​ഖ​ത്തും കാ​ലി​നും പ​രി​ക്കേ​റ്റ ഷാ​ജ​ഹാ​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ദാ​പു​രം പ​യ​ന്തോ​ങ്ങി​ല്‍ നി​ര്‍​ത്തി​യി​ട്ട് സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കു​ക​യാ​യി​രു​ന്നു ച​ര​ക്ക് ലോ​റി​ക്ക് പു​റ​കി​ല്‍ ഷാ​ജ​ഹാ​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ലോ​റി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​ണ്ടി​യു​ടെ കാ​ബി​നി​ല്‍ കു​ടു​ങ്ങി​പ്പോ​യ ഷാ​ജ​ഹാ​നെ നാ​ദാ​പു​രം അ​ഗ്‌​നി​ര​ക്ഷാ സേ​ന അം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി ഹൈ​ഡ്രോ​ളി​ക് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ലോ​റി​യു​ടെ ഭാ​ഗ​ങ്ങ​ള്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഡ്രൈവർ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.