മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​പ്രി​യ സു​ലേ​യ്ക്കെ​തി​രേ ത​ന്‍റെ ഭാ​ര്യ സു​നേ​ത്ര​യെ മ​ത്സ​രി​പ്പി​ച്ച​ത് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​ൻ​സി​പി നേ​താ​വു​മാ​യ അ​ജി​ത് പ​വാ​ർ.

ബ​രാ​മ​തി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ഇ​രു​വ​രും ത​മ്മി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. എ​ൻ​സി​പി ശ​ര​ത് പ​വാ​ർ പ​ക്ഷ​ത്തു​നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ സു​പ്രി​യ സു​ലേ​യാ​ണ് മ​ത്സ​രി​ച്ച​ത്. എ​ൻ​സി​പി അ​ജി​ത്ത് പ​വാ​ർ പ​ക്ഷ​ത്ത് നി​ന്ന് അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ സു​നേ​ത്ര​യെ​യാ​ണ് മ​ത്സ​രി​പ്പി​ച്ച​ത്.

എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് സു​പ്രി​യ സു​ലേ വി​ജ​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ൻ​സി​പി പി​ള​ർ​ത്തി അ​ജി​ത് പ​വാ​ർ എ​ൻ​ഡി​എ​യ്ക്കൊ​പ്പം പോ​യി​രു​ന്നു. എ​ന്നാ​ൽ ശ​ര​ത് പ​വാ​ർ ഇ​ന്ത്യാ മു​ന്ന​ണി​യി​ൽ തു​ട​ർ​ന്ന​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടി​യ​ത്.