ന്യൂ​ഡ​ൽ​ഹി: പ​ത​ഞ്ച​ലി​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സ് സു​പ്രീം​കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളി​ല്‍ പ​ത​ഞ്ച​ലി ന​ല്‍​കി​യ മാ​പ്പ​പേ​ക്ഷ സു​പ്രിം​കോ​ട​തി അം​ഗീ​ക​രി​ച്ചു.

വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് കോ​ട​തി പ​ത​ഞ്ച​ലി സ്ഥാ​പ​ക​രാ​യ ബാ​ബാ രാം​ദേ​വി​നും ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​യ്ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഉ​ത്ത​ര​വ് ലം​ഘി​ക്ക​രു​തെ​ന്നും ഇ​രു​വ​ർ​ക്കും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​സ്റ്റി​സ് ഹി​മ കോ​ഹ്‌​ലി, ജ​സ്റ്റി​സ് അ​ഹ്‌​സ​നു​ദ്ദീ​ൻ അ​മാ​നു​ല്ല എ​ന്നി​വ​രാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി പ​ത​ഞ്ച​ലി​ക്ക് താ​ക്കീ​ത് ന​ൽ​കി​യ​ത്.