തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം വ്യാ​പ​ക​മാ​യി ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ന് പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടു​മാ​ണ്.

ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ഇ​ടു​ക്കി ജി​ല്ല​യി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തെ​ക്ക​ൻ ശ്രീ​ല​ങ്ക​യ്ക്ക് മു​ക​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. റാ​യ​ല​സീ​മ മു​ത​ൽ കോ​മ​റി​ൻ മേ​ഖ​ല വ​രെ 900 m ഉ​യ​രം വ​രെ ന്യു​ന​മ​ർ​ദ പാ​ത്തി​യും സ്ഥി​തി​ചെ​യ്യു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്.

ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും ശ​നി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, കേ​ര​ള - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്നും ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.