താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി താ​ലൂ​ക് ആ​ശു​പ​ത്രി​യി​ലെ വ​നി​താ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ യു​വാ​വ് ക​യ്യേ​റ്റം ചെ​യ്തു . അ​രീ​ക്കോ​ട് കോ​ഴി​ശ്ശേ​രി സ്വ​ദേ​ശി ഷ​ബീ​ര്‍ ആ​ണ് ജീ​വ​ന​ക്കാ​രെ ക​യ്യേ​റ്റം ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

ഷ​ബീ​റി​ന്റെ ബ​ന്ധു​വാ​യ സ്ത്രീ ​ആ​ശു​പ​ത്രി​യി​ലെ വ​നി​താ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഇ​വി​ടേ​ക്ക് രാ​ത്രി എ​ട്ട് മ​ണി​ക്ക് ശേ​ഷം പു​രു​ഷ​ന്മാ​ര്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ഷ​ബീ​റി​നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​യ മി​നി, ലാ​ലി എ​ന്നി​വ​ര്‍ ത​ട​ഞ്ഞു.

അ​ക​ത്തേ​ക്ക് പോ​കാ​ന്‍ ഷ​ബീ​ര്‍ നി​ര്‍​ബ​ന്ധം പി​ടി​ച്ചു. പി​ന്നാ​ലെ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ര്‍​ന്നാ​ണ് ഷ​ബീ​ര്‍ ഇ​രു​വ​രേ​യും ക​യ്യേ​റ്റം ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ള്‍ സ്ഥ​ലം വി​ട്ടു. മി​നി​യും ലാ​ലി​യും ആ​ശു​പ​ത്രി​യി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കേ​സെ​ടു​ത്തു.