ജാ​ജ്പു​ർ: മൊ​ബൈ​ൽ ഫോ​ണി​ൽ ഗെ​യിം ക​ളി​ക്കു​ന്ന​തി​നാ​യി പ​ല​രി​ൽ നി​ന്നാ​യി കടം വാ​ങ്ങി​യ ല​ക്ഷ​ങ്ങ​ൾ മ​ട​ക്കി ന​ൽ​കാ​നാ​കാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഒ​ഡീ​ഷ​യി​ലെ ജാ​ജ്പൂ​രി​ലെ കാ​ളി​യ​പാ​നി പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ടു​ബാ​നി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ലി​ങ്ക​ൺ എ​ന്ന ശ്രീ​നി​വാ​സ നാ​യ​ക് (22) ആ​ണ് മ​രി​ച്ച​ത്. ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ ക​ളി​ക്കാ​റു​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​യ​താ​യി ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​ത്രി ലി​ങ്ക​ൺ കു​ടും​ബ​ത്തോ​ടൊ​പ്പം അ​ത്താ​ഴം ക​ഴി​ച്ചി​രു​ന്നു. രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​തെ വ​ന്ന​തോ​ടെ ആ​ശ​ങ്ക​യി​ലാ​യ വീ​ട്ടു​കാ​ർ വാ​തി​ലി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. ഇ​യാ​ൾ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു സ്വ​കാ​ര്യ ഖ​ന​ന ക​മ്പ​നി​യി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ലി​ങ്ക​ൺ. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.