കോ​ഴി​ക്കോ​ട്: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ര്‍​ജു​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കു​ടും​ബം. തെ​ര​ച്ചി​ൽ അ​നി​ശ്ചി​ത​മാ​യി വൈ​കു​ന്ന​തി​ൽ ഉ​ത്ത​ര ക​ന്ന‍​ഡ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി അ​ര്‍​ജു​ന്‍റെ കു​ടും​ബം രം​ഗ​ത്ത് എ​ത്തി.

ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ തെ​ര​ച്ചി​ല്‍ വീ​ണ്ടും ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ര്‍​ജു​ന്‍റെ കു​ടും​ബം ഒ​ന്ന​ട​ങ്കം ഷി​രൂ​രി​ലെ​ത്തി പ്ര​തി​ഷേ​ധം ആ​രം​ഭി​ക്കു​മെ​ന്ന് അ​ര്‍​ജു​ന്‍റെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് ജി​തി​ൻ പ​റ​ഞ്ഞു. ഇ​ന്ന് വൈ​കു​ന്നേ​രം ഷി​രൂ​രി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും ക​ള​ക്ട​റെ​യും എം​എ​ല്‍​എ​യെ​യും കാ​ണു​മെ​ന്നും ജി​തി​ൻ പ​റ​ഞ്ഞു.

ഇ​നി​യും ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​ര്‍​ജു​ന്‍റെ ഭാ​ര്യ​യും അ​മ്മ​യെ​യും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളെ​യും കൂ​ട്ടി ഷി​രൂ​രി​ലേ​ക്ക് പോ​കാ​നാ​ണ് തീ​രു​മാ​നം. ഈ​ശ്വ​ര്‍ മ​ല്‍​പെ സ്വ​മേ​ധ​യാ തെ​ര​ച്ചി​ല്‍ ന​ട​ത്താ​ൻ സ​ന്ന​ദ്ധ​നാ​യി വ​ന്നി​ട്ടും ജി​ല്ലാ ഭ​ര​ണ​കൂ​ട​മോ പോ​ലീ​സോ അ​നു​മ​തി ന​ല്‍​കു​ന്നി​ല്ല.

കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​ണി​പ്പോ​ള്‍. അ​ടി​യൊ​ഴു​ക്കും കു​റ​ഞ്ഞു. എ​ന്നി​ട്ടും ഈ​ശ്വ​ര്‍ മ​ല്‍​പെ​യെ ഗം​ഗാ​വ​ലി പു​ഴ​യി​ല്‍ ഇ​റ​ങ്ങാ​ൻ സ​മ്മ​തി​ക്കു​ന്നി​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. അ​ര്‍​ജു​ന് പ​ക​രം വെ​റെ ഏ​തേ​ലും മ​ന്ത്രി പു​ത്ര​ന്മാ​ര്‍ ആ​രെ​ങ്കി​ലും ആ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ങ്ങ​നെ ഒ​രു അ​വ​സ്ഥ​യു​ണ്ടാ​കി​ല്ല. ഡ്ര​ച്ച​ര്‍ കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ര്‍​ജു​നാ​യു​ള്ള തെ​ര​ച്ചി​ല്‍ നി​ല​വി​ല്‍ പു​ന​രാം​രം​ഭി​ക്കാ​ന്‍ പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന് ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി. ​കെ.​ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞ​തി​നെ​യും കു​ടും​ബം വി​മ​ർ​ശി​ച്ചു.

ഡി.​കെ.​ശി​വ​കു​മാ​ര്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി മ​ഴ​യി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലെ​ന്ന് എ​ങ്ങ​നെ​യാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല.

തെ​ര​ച്ചി​ൽ വൈ​കി​യാ​ൽ കു​ടും​ബം ഷി​രൂ​രി​ൽ എ​ത്തി പ്ര​തി​ഷേ​ധം തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. ഇ​പ്പോ​ൾ അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് ഷി​രൂ​രി​ലു​ള്ള​ത്. പു​ഴ​യു​ടെ ഒ​ഴു​ക്ക് കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നി​ട്ടും തെ​രെ​ച്ചി​ൽ തു​ട​ങ്ങാ​ത്ത​ത് എ​ന്ത് കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ജി​തി​ൻ പ​റ​ഞ്ഞു.