ആ​ലു​വ: വീ​ഡി​യോ കോ​ൾ വി​ശ്വ​സ​നീ​യ​മാ​ക്കാ​ൻ സി​നി​മാ സെ​റ്റും ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​താ​യി പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. പ്ര​ഫ​ഷ​ണ​ലു​ക​ൾ, വീ​ട്ട​മ്മ​മാ​ർ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ തു​റ​ക​ളി​ലും ഉ​ള്ള​വ​ർ ഓ​ൺ​ലൈ​ൻ കെ​ണി​യി​ലാ​കു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​ര​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കാ​ൻ കോ​ട​തി മു​റി, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ജ​യി​ൽ, സി​ബി​ഐ ഓ​ഫീ​സ് തു​ട​ങ്ങി​യ സെ​റ്റു​ക​ൾ ഒ​രു​ക്കി വീ​ഡി​യോ കോ​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

അ​പ​രി​ച​ത​മാ​യ ന​മ്പ​റു​ക​ളി​ൽ​നി​ന്ന് വ​രു​ന്ന വീ​ഡി​യോ, ഓ​ഡി​യോ കോ​ളു​ക​ൾ ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും പാ​ക്കി​സ്ഥാ​ന്‍റെ +92 ൽ ​തു​ട​ങ്ങു​ന്ന വാ​ട്സ്ആ​പ്പ് കോ​ളു​ക​ളാ​ണ് ത​ട്ടി​പ്പു സം​ഘ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ആ​പ്പുവ​ഴി സൃ​ഷ്ടി​ച്ച ഫോ​ൺ ന​മ്പ​റു​ക​ളാ​കാ​നും സാ​ധ്യ​ത കാ​ണു​ന്നു​ണ്ട്.

വാ​ട്സ്ആ​പ്പ് ചി​ത്രം ഇ​ട്ടി​രി​ക്കു​ന്ന​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോം ധ​രി​ച്ച ഒ​രാ​ളു​ടേ​തോ പ്ര​മു​ഖം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടേ​യോ എം​ബ്ല​വു​മാ​കാം. നി​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നി​ട്ടു​ണ്ട്, സിം ​എ​ടു​ത്ത് രാ​ജ്യ​ദ്രോ​ഹ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്, കൊ​റി​യ​റി​ൽ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യി​ട്ടു​ണ്ട് തു​ട​ങ്ങി നി​ര​വ​ധി വ്യാ​ജ കേ​സു​ക​ളാ​ണ് ത​ട്ടി​പ്പു സം​ഘം പ​റ​യു​ന്ന​ത്.