കടുത്ത വിഷാദം; ഗ്രഹാം തോര്‍പ്പ് ജീവനൊടുക്കിയതാണെന്ന് ഭാര്യ
Monday, August 12, 2024 8:26 PM IST
ലണ്ടൻ: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് ജീവനൊടുക്കിയതാണെന്ന് ഭാര്യ അമാൻഡ. വർഷങ്ങളായി തോർപ്പ് വിഷാദ രോഗത്തിലായിരുന്നെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും അവർ പറഞ്ഞു.
2022 മേയിൽ അദ്ദേഹം ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ദീർഘകാലം ആശുപത്രിയിൽ കിടന്നു. കുടുംബം മുഴുവൻ അദ്ദേഹത്തെ പിന്തുണച്ചു. പല ചികിത്സകളും നടത്തി. പക്ഷേ അതൊന്നും ഫലം കണ്ടില്ല.
തോർപിന്റെ പേരിൽ ഒരു ഫൗണ്ടേഷൻ ആരംഭിക്കാൻ കുടുംബം ഒരുങ്ങുകയാണെന്നും അമാൻഡ പറഞ്ഞു.100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുള്ള തോര്‍പ് ഇടംകൈയ്യൻ ബാറ്ററും വലംകൈയ്യൻ ബൗളറുമായിരുന്നു.