തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​യി യോ​ഗേ​ഷ് ഗു​പ്ത ചു​മ​ത​ല​യേ​റ്റു. ടി.​കെ.​വി​നോ​ദ് കു​മാ​ർ സ്വ​യം വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ലും സി​ബി​ഐ​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള യോ​ഗേ​ഷ് ഗു​പ്ത ബീ​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ സി​എം​ഡി സ്ഥാ​ന​ത്തു നി​ന്നാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

പു​തി​യ നി​യ​മ​നം ല​ഭി​ച്ച​തോ​ടെ യോ​ഗേ​ഷ് ഗു​പ്ത​ക്ക് ഡി​ജി​പി പ​ദ​വി കൂ​ടി ല​ഭി​ച്ചേ​ക്കും. സ​ർ​വീ​സി​ല്‍ നി​ന്ന് വി​ര​മി​ക്കാ​ൻ ഒ​രു വ​ർ​ഷം ബാ​ക്കി നി​ല്‍​ക്കെ​ക​യാ​ണ് ടി.​കെ. വി​നോ​ദ് കു​മാ​ർ പ​ദ​വി​യി​ല്‍ നി​ന്നും സ്വ​യം വി​ര​മി​ച്ച​ത്.

പ​ദ​വി​യി​ല്‍ നി​ന്നും വി​ര​മി​ച്ച അ​ദ്ദേ​ഹം യു​എ​സി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നോ​ർ​ത്ത് കാ​ര​ലീ​ന​യി​ല്‍ അ​ധ്യാ​പ​ക ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കും.