ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട ച​ര​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റി ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം ത​ക​ർ​ന്നു. ഇ​ന്നു രാ​വി​ലെ 8.30നാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി ഡ്രൈ​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

മ​ര​ത്തി​ന്‍റെ ചീ​ളു​ക​ൾ ക​യ​റ്റി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സി​ഗ്ന​ൽ ലൈ​റ്റും പോ​ലീ​സി​ന്‍റെ ക്യാ​ബി​നും ഇ​ടി​യി​ൽ ത​ക​ർ​ന്നു. ഏ​റെ ഗ​താ​ഗ​ത തി​ര​ക്കു​ള്ള തോ​ട്ട​യ്ക്കാ​ട്ടു​ക​ര ക​വ​ല​യി​ലെ സി​ഗ്ന​ൽ സം​വി​ധാ​ന​മാ​ണ് ത​ക​ർ​ന്ന​ത്.