പാ​റ്റ്‌​ന: ബി​ഹാ​ര്‍ ജെ​ഹാ​നാ​ബാ​ദ് ജി​ല്ല​യി​ലെ ബാ​രാ​വ​ര്‍ കു​ന്നു​ക​ളി​ലെ ബാ​ബ സി​ദ്ധേ​ശ്വ​ര്‍ നാ​ഥ് ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഏ​ഴ് പേ​ര്‍ മ​രി​ച്ചു. 35ല്‍ ​പ​രം പേ​ര്‍​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രെ മ​ഖ്ദും​പൂ​രി​ലെ​യും ജ​ഹാ​നാ​ബാ​ദി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ്ര​ത്യേ​ക പൂ​ജ ന​ട​ക്കു​ന്ന സ​മ​യം ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു.

മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ല​വി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് ജ​ഹാ​നാ​ബാ​ദ് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ല​ങ്കൃ​ത പാ​ണ്ഡെ അ​റി​യി​ച്ചു.