ദ​മ​ൻ: കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യ ദ​മ​നി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ക​ട​ലി​ൽ കാ​ണാ​താ​യി. പ​ന്ത​ളം സ്വ​ദേ​ശി​യാ​യ ദ​മ​ൻ സ​മാ​ജം അം​ഗം മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ മ​ക​ൻ അ​ശ്വി​ൻ മു​ര​ളി​യെ (20) ആ​ണ് കാ​ണാ​താ​യ​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക​ട​ലി​ൽ കു​ളി​ക്കാ​ൻ പോ​യ അ​ശ്വി​നെ തി​ര​ക​ളി​ൽ​പ്പെ​ട്ട കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ര​ക്ഷാ ടീ​മും, മു​ങ്ങ​ൽ വി​ദ​ഗ്ധ​രും രാ​ത്രി ഏ​ഴ് വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

സി​ൽ​വാ​സ്സ എ​സ്എ​സ്ആ​ർ കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ് അ​ശ്വി​ൻ.