എറണാകുളത്ത് എംഡിഎംഎയുമായി 10 പേര് പിടിയില്‍
Sunday, August 11, 2024 6:48 PM IST
കൊച്ചി: എറണാകുളത്തെ വിവിധ ഇടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 10 പേര് എംഡിഎംഎയുമായി പിടിയിലായി. കാക്കനാടും, കളമശേരിയിലും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
കാക്കനാട് ഈച്ചമുക്കിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന പാലക്കാട് സ്വദേശികളായ സാദിക്ക് ഷാ (22), സുഹൈല്‍, രാഹുല്‍ (22), ആകാശ് (22), തൃശ്ശൂര്‍ സ്വദേശികളായ അതുല്‍ കൃഷ്ണ (23), മുഹമ്മദ് റാം ഷേക്ക് (23), നിഖില്‍ (24), നിധിന് (24), റൈഗല്‍ (18) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ കൈയില്‍നിന്ന് വില്പനയ്ക്കായി കവറുകളില്‍ സൂക്ഷിച്ച 13.52 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കാക്കനാടും പരിസരത്തും മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്.
സുഹൈല്‍, നിധിന് എന്നിവര്‍ മുന്‍പും കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്‍ഫോപാര്‍ക്ക് പോലീസ് എസ്ഐമാരായ സജീവ്,ബദര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
കളമശ്ശേരി പൊട്ടച്ചാല്‍ റോഡില്‍ എറണാകുളം നര്‍ക്കോട്ടിക് സെല്‍ എസിപി. അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ പരിശോധനയിലാണആലപ്പുഴ പുന്നപ്ര സ്വദേശി സുഹൈര്‍ (24) പിടിയിലായത്. 9.23 ഗ്രാം എംഡിഎംഎയുമായാണ് പിടിയിലായത്.