ഇ​ടു​ക്കി: കോ​ത​മം​ഗ​ല​ത്ത് കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. കു​ട്ട​മ്പു​ഴ സ്വ​ദേ​ശി ക​പ്പി​ലാം​മൂ​ട്ടി​ൽ സ​ജി​ക്കാ​ണ് (56) പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ത​ട്ടേ​ക്കാ​ട്-പു​ന്നേ​ക്കാ​ട് റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. വ​യ​റി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​ജി​യെ കോ​ത​മം​ഗ​ലം ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​ട്ടേ​ക്കാ​ട്-പു​ന്നേ​ക്കാ​ട് റോ​ഡി​ൽ മാ​വി​ൻ​ചു​വ​ട് എ​ന്ന സ്ഥ​ല​ത്ത് വ​ച്ച് റോ​ഡി​ലൂ​ടെ പാ​ഞ്ഞു​വ​ന്ന ആ​ന സ​ജി​യെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.