മ​ല​പ്പു​റം: മൂ​ത്തേ​ടം പാ​ലാ​ങ്ക​ര​യി​ൽ മു​ള്ള​ൻ​പ​ന്നി കു​റു​കെ ചാ​ടി ബൈ​ക്ക് മ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ബാ​ലം​കു​ളം സ്വ​ദേ​ശി ഷ​ഫീ​ഖ് മോ​ന്‍(34) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​യാ​ളു​ടെ ഇ​റ​ച്ചി​ക്ക​ട തു​റ​ക്കാ​ൻ ക​രു​ളാ​യി​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് മു​ള്ള​ൻ പ​ന്നി ബൈ​ക്കി​ന് കു​റു​കെ ചാ​ടി​യ​ത്.

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.