മും​ബൈ: ശി​വ​സേ​ന (യു​ബി​ടി) നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ തേ​ങ്ങ​യും ചാ​ണ​ക​വും എ​റി​ഞ്ഞ് മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ൺ സേ​ന (എം​എ​ൻ​എ​സ്) പ്ര​വ​ർ​ത്ത​ക​ർ.

രാ​ജ് താ​ക്ക​റെ​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം. ആ​ക്ര​മ​ണം ന​ട​ത്തി​യ 20 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ൺ സേ​ന ത​ല​വ​ൻ രാ​ജ് താ​ക്ക​റെ​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ഒ​രു​സം​ഘ​മാ​ളു​ക​ൾ വെ​റ്റി​ല​യും ത​ക്കാ​ളി​യും എ​റി​ഞ്ഞി​രു​ന്നു.