ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പി​താ​വ് വ​ഴ​ക്ക് പ​റ​ഞ്ഞ​തി​ന് കൗ​മാ​ര​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. സ​ഹ​റ​ൻ​പൂ​രി​ലെ ദേ​വ്ബ​ന്ദി​ലാ​ണ് സം​ഭ​വം.

13കാ​ര​നാ​ണ് മ​രി​ച്ച​ത്. സാ​രാ​യ് പീ​ർ​സാ​ദ​ഗാ​ൻ പ​രി​സ​ര​ത്തെ പ​ല​ച​ര​ക്ക് ക​ട​യു​ട​മ ഷം​ഷ​റി​ന്‍റെ മ​ക​നും അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ഉ​മ​ർ ആ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട് (റൂ​റ​ൽ) സാ​ഗ​ർ ജെ​യി​ൻ പ​റ​ഞ്ഞു.

ക​ട​യി​ലേ​ക്ക് കു​റ​ച്ച് സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ഷം​സീ​ർ ഉ​മ്മ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഉ​മ​ർ വി​സ​മ്മ​തി​ച്ച​പ്പോ​ൾ ഷം​സീ​ർ ശ​കാ​രി​ച്ചു. തു​ട​ർ​ന്ന് വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലേ​ക്ക് പോ​യ ഉ​മ​ർ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് വി​ട്ടു​കൊ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.