എ​റ​ണാ​കു​ളം: കൊ​ച്ചി മെ​ട്രോ ഇ​ന്ന് സ​ർ​വീ​സ് സമയം ദീർഘിപ്പിച്ചു. യു​പി​​എ​സ്‌​സി പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് സ​ർ​വീ​സു​ക​ൾ അ​ധി​ക​മാ​യി ന​ട​ത്തു​ന്ന​ത്.

കൊ​ച്ചി മെ​ട്രോ ആ​ലു​വ, തൃ​പ്പൂ​ണി​ത്തു​റ ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് രാ​വി​ലെ ഏ​ഴ് മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും. സാ​ധാ​ര​ണ കൊ​ച്ചി മെ​ട്രോ രാ​വി​ലെ 7:30 നാ​ണ് ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ പ​രീ​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കൃ​ത്യ സ​മ​യ​ത്ത് ത​ന്നെ പ​രീ​ക്ഷാ സെ​ന്‍റ​റി​ൽ എ​ത്തു​ന്ന​തി​നാ​യാ​ണ് അ​ധി​ക സ​ർ​വീ​സ് ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.