പാ​രീ​സ്: ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്‌​സ് ഷൂ​ട്ടിം​ഗി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ഇ​ന്ത്യ​ന്‍ താ​രം അ​ഭി​ന​വ് ബി​ന്ദ്ര​യി​ക്ക് "ഒ​ളി​മ്പി​ക് ഓ​ര്‍​ഡ​ര്‍' ബ​ഹു​മ​തി ന​ല്‍​കി അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി(​ഐ​ഒ​സി). ഒ​ളി​മ്പി​ക്‌​സി​ല്‍ വ​ലി​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു​കൊ​ണ്ട് ഐ​ഒ​സി ന​ല്‍​കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന ബ​ഹു​മ​തി​യാ​ണ് ഒ​ളി​മ്പി​ക് ഓ​ര്‍​ഡ​ര്‍.

2008ല്‍ ​ബെ​യ്ജിം​ഗി​ല്‍ ന​ട​ന്ന ഒ​ളി​മ്പി​ക്‌​സി​ല്‍ പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ള്‍ ഇ​ന​ത്തി​ല്‍ വ്യ​ക്തി​ഗ​ത ഒ​ളിം​പി​ക്‌​സ് സ്വ​ര്‍​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​യി​രു​ന്നു ബി​ന്ദ്ര. ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പ് സ്വ​ര്‍​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ന്‍ എ​ന്ന ബ​ഹു​മ​തി​യും അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ര​ണ്ട് പ​തി​റ്റാ​ണ്ട് നീ​ണ്ട ക​രി​യ​റി​ല്‍ ബി​ന്ദ്ര 150ല​ധി​കം വ്യ​ക്തി​ഗ​ത മെ​ഡ​ലു​ക​ള്‍ നേ​ടി. ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ഷൂ​ട്ടിം​ഗ് സ്‌​പോ​ര്‍​ട്‌​സ് ഫെ​ഡ​റേ​ഷ​ന്റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ബ്ലൂ ​ക്രോ​സ് 2018ല്‍ ​അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു.

അം​ഗീ​കാ​രം ല​ഭി​ച്ച​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ ബി​ന്ദ്ര വ്യ​ക്ത​മാ​ക്കി. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ള്‍.. "ഈ ​അം​ഗീ​കാ​രം ഒ​രു വ്യ​ക്തി​ഗ​ത നാ​ഴി​ക​ക്ക​ല്ല് മാ​ത്ര​മ​ല്ല, കാ​യി​ക മേ​ഖ​ല​യി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും തെ​ളി​വാ​ണ്. ഐ​ഒ​സി​യു​ടെ അം​ഗീ​കാ​ര​ത്തോ​ട് ഞാ​ന്‍ ക​ട​പ്പെ​ട്ടി​രി​ക്കും. ഒ​ളി​ന്പി​ക്സ് ആ​ദ​ര്‍​ശ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന എ​ല്ലാ കാ​യി​ക​താ​ര​ങ്ങ​ളും കാ​യി​ക പ്രേ​മി​ക​ള്‍​ക്കും ഞാ​നി​ത് സ​മ​ര്‍​പ്പി​ക്കു​ന്നു.' ബി​ന്ദ്ര പ​റ​ഞ്ഞു.

കാ​യി​ക​രം​ഗ​ത്തെ നേ​ട്ട​ങ്ങ​ള്‍​ക്ക് പു​റ​മേ, കാ​യി​ക ഭ​ര​ണ​ത്തി​ലും ബി​ന്ദ്ര കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി. എ​ട്ട് വ​ര്‍​ഷ​മാ​യി ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ഷൂ​ട്ടിം​ഗ് സ്‌​പോ​ര്‍​ട്‌​സ് ഫെ​ഡ​റേ​ഷ​ന്‍ അ​ത്‌​ല​റ്റ്‌​സ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന അ​ദ്ദേ​ഹം നി​ല​വി​ല്‍ ഐ​ഒ​സി അ​ത്‌​ല​റ്റ് ക​മ്മീ​ഷ​നി​ലും വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​നി​ലും അം​ഗ​മാ​ണ്.